05:20pm 22 September 2026
NEWS
ടി വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോ​ഗസ്ഥർ .
08/07/2026  12:17 PM IST
ചെറുകര സണ്ണിലൂക്കോസ്
ടി വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോ​ഗസ്ഥർ .

ടി വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോ​ഗസ്ഥർ. ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. വില്ലേജ് ഓഫീസറുടെ സഹായത്തോടെ 80 സെൻറ് ഭൂമിയും വീടിനു സമീപത്തുള്ള ഭൂമിയും പരിശോധിക്കുകയായിരുന്നു. ഭൂമിയുടെ നികുതി രേഖകൾ ഇ ഡി ഉദ്യോഗസ്ഥർ കൊണ്ടുപോയി. മാസപ്പടി കേസിൽ രണ്ടു തവണ വീണയെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകൾക്കിടെയാണ് കണ്ണൂർ പിണറായിയിലെ ഭൂമി പരിശോധന. നേരത്തെ, വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോ​ഗസ്ഥർ പരിശോധിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img